Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TCS Promises

25,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് ടി​സി​എ​സ്

മും​​ബൈ: ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം പു​​തി​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ് 25,000 തൊ​​ഴി​​ൽ വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ന​​ല്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ക​​ന്പ​​നി​​യു​​ടെ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടി​​വും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ കെ. ​​കൃ​​തി​​വാ​​സ​​ൻ പ​​റ​​ഞ്ഞു. വി​​പ​​ണി​​യു​​ടെ ആ​​വ​​ശ്യ​​ക​​ത​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളെ നി​​യ​​മി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വി​​വി​​ധ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ടി​​ട്ടും ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം (2025-26) 44,000 പു​​തി​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ നി​​യ​​മ​​ന​​ങ്ങ​​ളാ​​ണ് രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​ടി ക​​ന്പ​​നി​​യാ​​യ ടി​​സി​​എ​​സ് ന​​ട​​ത്തി​​യ​​ത്. രാ​​ജ്യ​​ത്തെ സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ നി​​യ​​മ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു അ​​ത്.

2027 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 25000 പു​​തി​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് തൊ​​ഴി​​ൽ​​വാ​​ഗ്ദാ​​നം ന​​ല്കി​​യി​​ട്ടു​​ണ്ടെ​​ന്ന് പി​​ടി​​ഐ​​ക്കു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ കൃ​​തി​​വാ​​സ​​ൻ പ​​റ​​ഞ്ഞു.ക​​ന്പ​​നി ലാ​​റ്റ​​റ​​ൽ നി​​യ​​മ​​ന​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് വ​​ർ​​ധി​​പ്പി​​ക്കു​​മോ എ​​ന്നും ഡെ​​ലി​​വ​​റി മോ​​ഡ​​ലി​​ൽ എ​​ന്തെ​​ങ്കി​​ലും മാ​​റ്റം വ​​രു​​ത്തു​​മോ എ​​ന്നുമുള്ള ചോ​​ദ്യ​​ത്തി​​ന് ഇ​​ല്ലെ​​ന്നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​റു​​പ​​ടി.

ഒ​​രു പു​​തി​​യ ആ​​ൾ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ഒ​​ന്പ​​ത് മാ​​സ​​ത്തെ പ​​രി​​ശീ​​ല​​നം ആ​​വ​​ശ്യ​​മാ​​ണ്. എ്ന്നാ​​ൽ, ഒ​​രു ലാ​​റ്റ​​റ​​ലി​​ന് (പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക്) ഉ​​ട​​ന​​ടി ജോ​​ലി​​യി​​ൽ തു​​ട​​ങ്ങാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ബി​​സി​​ന​​സ് ആ​​വ​​ശ്യ​​ക​​ത​​ക​​ൾ നി​​യ​​മ​​ന ത​​ന്ത്ര​​ങ്ങ​​ളെ സ്വാ​​ധീ​​നി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​ൽ ഓ​​രോ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​വും 40000 പു​​തി​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ ക​​ന്പ​​നി നി​​യ​​മി​​ക്കു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 12000 ജീ​​വ​​ന​​ക്കാ​​രെ പി​​രി​​ച്ചു​​വി​​ട്ട​​തു​​പോ​​ലെ മ​​റ്റൊ​​രു ഘ​​ട​​നാ​​പ​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്ക് ക​​ന്പ​​നി ത​​യാ​​റാ​​കു​​മോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​ന് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്നി​​ട​​ത്തോ​​ളം ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ക​​ന്പ​​നി​​യി​​ൽ മി​​ക​​ച്ച ക​​രി​​യ​​ർ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് കൃ​​തി​​വാ​​സ​​ൻ മ​​റു​​പ​​ടി ന​​ല്കി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ൾ​​ക്ക് ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് (അ​​ക) സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റ​​വു​​മാ​​യി യാ​​തൊ​​രു ബ​​ന്ധ​​വു​​മി​​ല്ലെ​​ന്ന് കൃ​​തി​​വാ​​സ​​ൻ വ്യ​​ക്ത​​മാ​​ക്കി. പ്രോ​​ജ​​ക്റ്റു​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന രീ​​തി​​യി​​ൽ സ​​മീ​​പ​​കാ​​ല​​ത്തു​​ണ്ടാ​​യ മാ​​റ്റ​​ങ്ങ​​ൾ കാ​​ര​​ണം സീ​​നി​​യ​​ർ ത​​ല​​ത്തി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സേ​​വ​​നം പ​​ഴ​​യ​​തു​​പോ​​ലെ ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് അ​​വ​​രെ ഒ​​ഴി​​വാ​​ക്കേ​​ണ്ടി വ​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും സീ​​നി​​യ​​ർ ത​​ല​​ത്തി​​ലു​​ള്ള​​വ​​രാ​​യി​​രു​​ന്നു എ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Latest News

Corehub Up